Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പത്താംദിവസം സമരപന്തലിൽ  ആര്യാ പള്ളം പ്രസംഗിച്ചു,

2.കെ.കേളപ്പന് ശേഷം താൻ തന്നെ നിരാഹാരം കിടക്കാമെന്ന് അസന്നിഗ്ദമായി ആര്യാ പള്ളം പ്രഖ്യാപിക്കുകയും ചെയ്തു.

 

A1 മാത്രം ശരി.

B2 മാത്രം ശരി

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി

Read Explanation:

  • കേരളത്തിലെ പ്രസിദ്ധയായ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു ആര്യാ പള്ളം.

  • യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്നു.

  • സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ആര്യാപള്ളത്തിന്റെ നേതൃത്വത്തിൽ വിധവാ മിശ്രവിവാഹം, പന്തി ഭോജനം തുടങ്ങിയവ നടക്കുകയുണ്ടായി.

  • ഇവയ്ക്കൊപ്പം ധാരാളം നമ്പൂതിരി യുവാക്കളെ അണിചേർക്കുവാനും തുടർന്ന് സ്വാതന്ത്ര്യസമരത്തിലും പങ്കെടുപ്പിക്കാനും ഇവർക്കു് സാധിച്ചു.

  • മലബാറിലെ സ്ത്രികളുടെ മാറ് മറയ്ക്കാനുള്ള സമരങ്ങൾക്കും ആര്യാ പള്ളം നേതൃത്വം നൽകി.

  • പാലിയം സത്യാഗ്രഹം,ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ആര്യാ പള്ളം
  •  ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പത്താംദിവസം സമരപന്തലിൽ  ആര്യാ പള്ളം പ്രസംഗിക്കുകയും,കെ.കേളപ്പന് ശേഷം താൻ തന്നെ നിരാഹാരം കിടക്കാമെന്ന്  പ്രഖ്യാപിക്കുകയും ചെയ്തു


Related Questions:

Who introduced Pantibhojan for the first time in Travancore?
എവിടെയായിരുന്നു ഡോ.പൽപ്പു ഡോക്ടറായി സേവനം ചെയ്തിരുന്നത് ?
ദുരവസ്ഥ ആരുടെ രചനയാണ്?
താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി അല്ലാത്തത് ഏതാണ്?
കേരളത്തിലെ ആദ്യ സ്വദേശീയ പ്രിന്റിംഗ് പ്രസ്സ് ആയ സെന്റ് ജോസഫ് പ്രസ്സിന്റെ സ്ഥാപകൻ :